മണ്ണുമായി പിടികൂടിയ ലോറികൾ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ
Posted On
date_range Updated On
date_range മണ്ണ് കടത്തിയ ടിപ്പർ ലോറികൾ പിടികൂടി
ചാത്തന്നൂർ: സ്കൂൾ സമയത്ത് അനധികൃതമായി മണ്ണ് കടത്തിയ ടിപ്പർ ലോറികൾ ഹൈവേ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ 8.45ന് ദേശീയപാതയിൽ ചാത്തന്നൂർ ജങ്ഷന് സമീപം ചാത്തന്നൂർകസ്റ്റേഷനിലെ പട്രോളിങ് സംഘം പിടികൂടി പിഴയടപ്പിച്ച് വിട്ട ലോറികൾ മൈലക്കാട് ജങ്ഷനിലാണ് ഹൈവേ പൊലീസ് സംഘം പിടികൂടിയത്.
അനധികൃതമായി കടത്തിക്കൊണ്ടുവന്ന കരമണ്ണാണിതെന്ന് പരിശോധനയിൽ തെളിഞ്ഞു. മയ്യനാട് ഭാഗത്ത് നിലം നികത്താനെത്തിയതാണെന്ന് വ്യക്തമായതോടെ പിടിച്ചെടുത്ത് ചാത്തന്നൂർ സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ലോറികൾ റവന്യൂ വിഭാഗത്തിന് കൈമാറി. സ്കൂൾ സമയത്ത് ലോഡില്ലാതെ ഓടിയ ലോറി പിഴ ചുമത്തി വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.