ബിജു

അന്തര്‍ജില്ല മോഷ്​ടാവ് ബാങ്ക് കവര്‍ച്ചാശ്രമത്തിനിടെ പിടിയില്‍

ചാത്തന്നൂര്‍: അന്തര്‍ജില്ല മോഷ്​ടാവ് ബാങ്ക് കവര്‍ച്ച ശ്രമത്തിനിടെ പൊലീസ് പിടിയിലായി. മുഖത്തല ബിജു ഭവനില്‍ ബിജു (45) ആണ് പിടിയിലായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ച ചാത്തന്നൂര്‍ എസ്.ബി.ഐ ബാങ്കില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ചാത്തന്നൂര്‍ പൊലീസി​െൻറ പിടിയിലാകുന്നത്. ഇയാളില്‍ നിന്ന്​ മോഷണത്തിനുപ​േയാഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

മറ്റ് ജില്ലകളിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. ബി.എസ്.എന്‍.എല്ലി​െൻറ കേബിള്‍ മോഷ്​ടിച്ചതിന് കൊട്ടിയം പൊലീസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ബാങ്കിനുസമീപം പട്രോളിങ് നടത്തുന്ന തിനിടയിലാണ് ബാങ്കിന്​ മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ബിജുവുള്‍പ്പെടെയുള്ള സംഘത്തെ കണ്ടത്.ഉടന്‍ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബിജുവിനെ പിടികൂടിയത്.

ചാത്തന്നൂര്‍ സ്‌റ്റേഷന്‍ഹൗസ് ഓഫിസര്‍ ജസ്​റ്റിന്‍ ജോണ്‍, എസ്.ഐ എല്‍. ഷീന, എ.എസ്.ഐമാരായ രാജേഷ്‌കുമാര്‍, ജയിംസ്, ഷാനവാസ് ഖാന്‍, സി. പി.ഒ ഷാഹുല്‍ ഹമീദ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ബിജുവിനെ റിമാൻഡ്​ ചെയ്തു.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.