ചാ​ത്ത​ന്നൂ​രി​ൽ കെ.​ഐ.​പി പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത ത​ക​ർ​ന്ന നി​ല​യി​ൽ

ഉദ്ഘാടനത്തിന് മുമ്പേ വരിഞ്ഞം പാലത്തിന്റെ നടപ്പാത തകർന്നു

ചാ​ത്ത​ന്നൂ​ർ: നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്​​ഘാ​ട​ന​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന ക​നാ​ൽ​പാ​ലം ത​ക​ർ​ന്നു​തു​ട​ങ്ങി​യ​താ​യി പ​രാ​തി. ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വ​രി​ഞ്ഞം വാ​ർ​ഡി​ൽ എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്ന്​ ഒ​മ്പ​തു​ല​ക്ഷ​ത്തോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച പാ​ല​ത്തി​ന്റെ ഭാ​ഗ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്.

കൈ​വ​രി​ക്കാ​യി നി​ർ​മി​ച്ച സ്ഥ​ല​ത്തി​ന്റെ ഫൗ​ണ്ടേ​ഷ​ൻ ത​ക​ർ​ന്നു. വേ​ണ്ട​വി​ധം മ​ണ്ണി​ട്ട് ഉ​റ​പ്പി​ക്കാ​തെ ചെ​റു​ഭി​ത്തി കെ​ട്ടി അ​തി​ന്റെ മു​ക​ളി​ൽ കൈ​വ​രി ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പാ​ല​ത്തി​ന്റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​യി​ൽ ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കെ.​ഐ.​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.

ഏ​ക​ദേ​ശം അ​ഞ്ചു​ല​ക്ഷം രൂ​പ പോ​ലും ചെ​റി​യ ന​ട​പ്പാ​ത​ക്കും പാ​ല​ത്തി​നും വേ​ണ്ടി​വ​രി​ല്ലെ​ന്ന് എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ​ഗ്ധ​ർ പ​റ​യു​മ്പോ​ഴാ​ണ്, ഒ​മ്പ​തു​ല​ക്ഷ​ത്തോ​ളം രൂ​പ ​െച​ല​വാ​ക്കി നി​ർ​മാ​ണം ന​ട​ത്തി​യ​ത്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്​ പ്ര​ദേ​ശ​വാ​സി​ക​ൾ.

Tags:    
News Summary - Prior to the inauguration walkway of the Varinjam bridge collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.