പെൺകുട്ടിക്ക് അശ്ലീല സന്ദേശമയച്ച യുവാവ് അറസ്റ്റിൽ

ചാത്തന്നൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മൊബൈൽ ഫോണിലൂടെ അശ്ലീല സന്ദേശമയച്ച യുവാവിനെ പോക്സോ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് നന്ദനത്തിൽ എം. ബിജു (38) ആണ് പിടിയിലായത്.

ചാത്തന്നൂർ അസി. കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളുടെ മൊബൈൽ ഫോൺ ട്രെയ്സ് ചെയ്ത് പിടികൂടുകയായിരുന്നു. ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ ഹരിലാൽ, അനിൽകുമാർ എസ്.സി.പി.ഒമാരായ സന്തോഷ്, ആന്‍റണി, ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

പെൺകുട്ടിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ

കൊട്ടിയം: പെൺകുട്ടിയെ കടന്നുപിടിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇരവിപുരം വടക്കേവിള തോപ്പ് വയൽവീട്ടിൽ എ. അനസ് (34) ആണ് പിടിയിലായത്.

പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഉറക്കെ നിലവിളിച്ചതോടെ പരിസരവാസികൾ എത്തിയതോടെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കൊട്ടിയം സബ് ഇൻസ്പെക്ടർ സുജിത്ത് ജി. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ സുരേഷ്, പി.ജി. അഷ്ടമൻ, എസ്.സി.പി.ഒമാരായ ബിജു, ബീന എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Man arrested for sending obscene messages to girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.