Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിൽനിന്ന് വിദ്യാർഥിനിയെ ഇറക്കിവിട്ടു
ചാത്തന്നൂർ : കൺസെഷൻ കാലാവധി കഴിഞ്ഞതിന് വിദ്യാർഥിനിയെ കെ.എസ്.ആർ.ടി.സി ബസിൽനിന്ന് അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. ശനിയാഴ്ച ഉച്ചക്ക് കൊല്ലത്തു നിന്ന് ദേശീയപാതയിലൂടെ പാരിപ്പള്ളി വഴി മടത്തറക്ക് പോകുന്ന ഓർഡിനറി ബസിൽ നിന്നാണ് വിദ്യാർഥിനിയെ ചാത്തന്നൂർ ഊറാംവിളയിൽ ദേശീയപാതയോരത്ത് ഇറക്കിവിട്ടത്. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നു.
കൺസെഷൻ തീയതി കഴിഞ്ഞതായി അറിഞ്ഞില്ലെന്ന് വിദ്യാർഥിനി കരഞ്ഞുപറഞ്ഞിട്ടും കണ്ടക്ടർ അപമാനിച്ച് ഇറക്കിവിടുകയായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. തുടർന്ന് റോഡിലിറങ്ങിനിന്ന വിദ്യാർഥിനി വഴിയാത്രക്കാരിയുടെ ഫോൺ വാങ്ങി മാതാവിനെ വിളിച്ചു. തുടർന്ന് രക്ഷാകർത്താക്കൾ ഓട്ടോയിലെത്തി കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. വകുപ്പ് മന്ത്രിക്കും കെ.എസ്.ആർ.ടി.സി എം.ഡിക്കും രക്ഷാകർത്താക്കൾ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.