അനൂപ്
ചാത്തന്നൂർ: ഉളിയനാട് അപ്പൂപ്പൻകാവിന് സമീപം രാത്രിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിലായി. ഉളിയനാട് അപ്പൂപ്പൻകാവിന് സമീപം പ്രസാദ് നിവാസിൽ അനൂപ് (26) ആണ് ചൊവ്വാഴ്ച ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മീനാട് കിഴക്ക് കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപം കൊച്ചുകുന്നുംപുറത്ത് വീട്ടിൽ ഷാൻ (28), കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിൽ രാഹുൽ ഭവനിൽ മമ്മസാലി എന്ന വിഷ്ണു (28) എന്നിവരെ ചാത്തന്നൂർ ഐ.എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, എസ്.ഐ എ.എസ്. സരിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണം ശക്തമായി തുടരുന്നതിനിടയിൽ കാരംകോട് കല്ലുവിള വീട്ടിൽ അഖിൽ (22, അച്ചു), കാരംകോട് ജിഷ്ണു നിവാസിൽ വിഷ്ണു (21, ഉണ്ണി), വരവിള വീട്ടിൽകൊച്ചു വിപിൻകുമാർ (21, കണ്ണൻ), കാരംകോട് കല്ലുവിള വീട്ടിൽ കിരൺബാബു (23, പിങ്കു), കാരംകോട് കല്ലുവിള വീട്ടിൽ ഗോകുൽ (19, ഉമേഷ്) എന്നിവർ തിങ്കളാഴ്ച ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിരുന്നു. ഇതോടെ കേസിൽ റിമാൻഡിലായവരുടെ എണ്ണം എട്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.