ചാത്തന്നൂർ കാഞ്ഞിരത്തുംവിള ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലേക്ക് മാറ്റുന്നു

പുഴുവരിച്ചനിലയിൽ കണ്ടെത്തിയ വയോധികനെ ആശുപത്രിയിലാക്കി

ചാത്തന്നൂർ: ആളില്ലാത്ത വീട്ടിൽ വിരലുകൾ നഷ്​ടപ്പെട്ട്​ പുഴുവരിച്ച് അവശനിലയിൽ കണ്ടെത്തിയ വയോധികനെ ആരോഗ്യവകുപ്പ്, പൊലീസ്​, പഞ്ചായത്ത് അധികൃതർ ചേർന്ന് ആശുപത്രിയിലാക്കി.

ചാത്തന്നൂർ പഞ്ചായത്തിലെ താഴം വാർഡിൽ കാഞ്ഞിരത്തുംവിള ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശങ്കരപ്പിള്ളയെ (65) ആണ് കാലിൽ പുഴുവരിച്ച്​ അവശനിലയിൽ കണ്ടെത്തിയത്. പരിസരവാസികളായ ബന്ധുക്കളുമായി അകന്ന് വളരെനാളായി ഒറ്റക്ക്​ താമസിക്കുന്ന ഇദ്ദേഹത്തിന് ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ആഹാരം വാങ്ങിനൽകിയിരുന്നത്.

കഴിഞ്ഞദിവസം രാവിലെ ആഹാരം കൊടുക്കാനെത്തിയപ്പോൾ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസിനെയും സന്നദ്ധപ്രവർത്തകരെയും അറിയിച്ചു. ഇവരെത്തി പ്രാഥമിക ചികിത്സ നൽകി നെടുങ്ങോലം രാമറാവു സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന്​ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

വിവരങ്ങൾ അന്വേഷിക്കാനെത്തുന്ന ആരോഗ്യ പ്രവർത്തകരോട് ഇയാൾ മോശമായാണ് പെരുമാറിയിരുന്നതെന്നും ഏതോ അപകടവുമായി ബന്ധപ്പെട്ട് ഇൻഷുറൻസ്​ ക്ലെയിം കിട്ടിയതിനെതുടർന്ന് ബന്ധുക്കളെ അകറ്റിനിർത്തുകയായിരുന്നെന്നും ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ്​ ദിജു പറഞ്ഞു.

സംഭവമറിഞ്ഞയുടൻതന്നെ ഹെൽത്ത് ഇൻസ്പെക്ടർമാരും ഡോക്ടറും പഞ്ചായത്ത് ആരോഗ്യവിഭാഗം സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാനും ചാത്തന്നൂർ പൊലീസും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നെന്നും പ്രസിഡൻറ്​ വിശദമാക്കി. അനാസ്ഥ ആരോപിച്ച് ബി.ജെ.പി യുവമോർച്ച പ്രവർത്തകർ ചാത്തന്നൂർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. 

Tags:    
News Summary - elderly man found with worm infestation admitted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.