ചാ​ത്ത​ന്നൂ​ർ സ്​​പി​ന്നി​ങ്​ മി​ൽ

ചാത്തന്നൂർ സ്പിന്നിങ് മിൽ രണ്ടാംഘട്ട നവീകരണം ഇന്നു മുതൽ

ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട്ടെ കൊ​ല്ലം സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ല്‍ ര​ണ്ടാം​ഘ​ട്ട ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട്​ 3.30ന് ​മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി.​എ​സ്.​ജ​യ​ലാ​ൽ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ഞ്ച് വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി കു​ടി​ശ്ശി​ക​യാ​യ 155 തൊ​ഴി​ലാ​ളി​ക​ളു​ടെ ഗ്രാ​റ്റ്വി​റ്റി​യും മി​ല്ലി​ലെ സ്ഥി​രം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടി​ശ്ശി​ക​യാ​യ ഒ​മ്പ​ത് മാ​സ​ത്തെ ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

ആ​കെ 8.5 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ന​ല്‍കു​ന്ന​ത്. ഗ്രാ​റ്റ്വി​റ്റി കു​ടി​ശ്ശി​ക വി​ത​ര​ണം ധ​ന മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലും കു​ടി​ശ്ശി​ക ശ​മ്പ​ള​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ​യും വി​ത​ര​ണം കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം.​എ​ല്‍.​എ​യും നി​ര്‍വ​ഹി​ക്കും. ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മി​ല്‍ ചെ​യ​ര്‍മാ​ന്‍ എ.​ആ​ര്‍.​ബ​ഷീ​ര്‍ പ​റ​ഞ്ഞു.

Tags:    
News Summary - Chathannoor Spinning Mill Phase II Renovation From Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.