Representational Image

പാരിപ്പള്ളി മുക്കടയിൽ ആക്രമണം; മൂന്നുപേർക്ക് പരിക്ക്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി മു​ക്ക​ട​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി.​പി.​എം പാ​രി​പ്പ​ള്ളി ഈ​സ്​​റ്റ്​ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി​ജ​യ​ൻ, ദി​ലീ​പ്, നി​യാ​സ് എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി മു​ക്ക​ട ദേ​ശീ​യ​പാ​ത​യി​ൽ ​െവ​ച്ചാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ പ​ത്തോ​ളം പേ​ർ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ഇ​വ​ർ​ക്കു​നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. വി​ജ​യ​െൻറ സ്കൂ​ട്ട​ർ അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

സം​ഭ​വ​ത്തി​ൽ പാ​രി​പ്പ​ള്ളി പൊ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ദ്യ​പി​ച്ചെ​ത്തി​യ അ​ക്ര​മി സം​ഘം നാ​വാ​യി​ക്കു​ള​ത്തും അ​ക്ര​മം ന​ട​ത്തി​യ​താ​യി പാ​രി​പ്പ​ള്ളി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Attack on Parippally Mukkada; Three people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.