ചാത്തന്നൂർ എക്സൈസ് സംഘം പിടികൂടിയ വാറ്റുപകരണങ്ങളും കോടയും
Posted On
date_range Updated On
date_range 410 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി
ചാത്തന്നൂർ: എക്സൈസ് സംഘം ചാത്തന്നൂരിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 410 ലിറ്റർ കോടയും രണ്ട് ലിറ്റർ ചാരായവും പിടികൂടി. ആദിച്ചനല്ലൂർ ചിറക്കടവിൽ കുന്നുംപുറത്ത് ഷിബുവിനെതിരെ (38) കേസെടുത്തു.
ഓപറേഷൻ ലോക്ഡൗണിെൻറ ഭാഗമായി നടത്തിയ റെയ്ഡിലാണ് വിൽപനക്കായി സൂക്ഷിച്ചിരുന്ന ചാരായവും കോടയും പിടികൂടിയത്.
പ്രിവൻറിവ് ഓഫിസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, പ്രശാന്ത് പി.മാത്യു, സിവിൽ എക്സൈസ് ഓഫിസർമാരായ അനീഷ്, ജ്യോതി, വിഷ്ണു, ഡ്രൈവർ ബിനോജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.