ശ്യാം
കൊല്ലം: വാക്കുതർക്കത്തെ തുടർന്നുണ്ടായ വിരോധം നിമിത്തം യുവാവിനെ കമ്പി വടികൊണ്ട് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഉളിയക്കോവിൽ ശ്രീഭദ്രാ നഗർ 131ൽ ശ്യാം(29) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര കന്നിമേൽ ചേരിയിൽ ആശാഭവനംവീട്ടിൽ സുനിൽകുമാറിനെയാണ് (47) കൊലപ്പെടുത്താൻ ശ്രമിച്ചത്. മോഷണം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ശ്യാം.
തിങ്കളാഴ്ച വെളുപ്പിന് തോപ്പിൽകടവ് ഭാഗത്ത് പ്രതിയായ ശ്യാമും ഇയാളുടെ സുഹൃത്തുക്കളും സുനിൽകുമാറിനോടൊപ്പം സംസാരിച്ചുകൊണ്ട് നിൽക്കുന്നതിനിടയിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വാക്ക് തർക്കത്തെ തുടർന്ന് അക്രമാസകതനായ പ്രതി കമ്പി വടികൊണ്ട് സുനിൽകുമാറിന്റെ തലയിലും ദേഹത്തും അടിച്ച് മുറിപ്പെടുത്തുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസ്സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിരവധി നിരീക്ഷണ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം പിടികൂടുകയായിരുന്നു.
കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അൻസർ ഖാൻ, സ്ക്ലോബിൻ, കൺേട്രാൾ റൂം എസ്.ഐ രാജശേഖരൻ, കൺേട്രാൾ റൂംഎ.എസ്.ഐ ബിജു, എസ്.സി.പി.ഓ ഫെർഡിനൻറ്, സി.പി.ഓ സുരേഷ്, വിനോജ് എന്നിവരടങ്ങിയ സംഘമാണ് ബോട്ടിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.