വയോധികയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ പ്രതികൾക്ക് ജാമ്യമില്ല

കൊല്ലം: പട്ടത്താനം നീതിനഗർ മാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മകൻ സുനിൽ, പുള്ളിക്കട പുഷ്പഭവനത്തിൽ കുട്ടൻ എന്നിവർക്ക് കോടതി ജാമ്യം നിഷേധിച്ചു.

കൊല്ലം അഡീഷനൽ ജില്ല ജഡ്ജി റോയ് വർഗീസാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്​. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നപക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്ന േപ്രാസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്​പദമായ സംഭവം നടന്നത്. ഒന്നാംപ്രതിയായ മകൻ സുനിലിനോടൊപ്പം താമസിച്ചുവരുകയായിരുന്നു സാവിത്രി. വീടും വസ്​തുവും എഴുതി നൽകണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് മാതാവും മകനും തമ്മിൽ വിരോധത്തിലായിരുന്നു.

സംഭവദിവസം സാവിത്രി വസ്​തുവും വീടും മകൾക്ക് എഴുതി നൽകുമെന്ന സംശയത്താൽ ക്രൂരമായി മർദിച്ചു. ബോധരഹിതയായ മാതാവ് മരി​െച്ചന്ന് കരുതിയ സുനിൽ സുഹൃത്തായ കുട്ടനുമായി ചേർന്ന് കുഴിച്ചുമൂടി. ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യഹരജി കുറ്റകൃത്യത്തി​െൻറ ഗൗരവവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും കണക്കിലെടുത്ത് തള്ളിയിരുന്നു.

തുടർന്ന് വീണ്ടും കേസ്​ നടന്നുവരുന്ന കൊല്ലം ജില്ല സെക്കൻഡ്​ അഡീഷനൽ സെഷൻസ്​ കോടതിയിൽ അപേക്ഷ സമർപ്പിച്ചെങ്കിലും കഴിഞ്ഞമാസം നിരസിച്ചു.

പ്രതികൾ വീണ്ടും സമർപ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്. രാസപരിശോധന വേഗത്തിൽ പൂർത്തിയാക്കി വിചാരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു.

Tags:    
News Summary - bail denied for accused in case of burying elderly woman alive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.