മങ്ങാട് പാലത്തിന് സമീപം കമ്പി ലോഡിനടിയിൽപ്പെട്ട അന്തർസംസ്ഥാന തൊഴിലാളിയെ
രക്ഷപെടുത്താനുള്ള ശ്രമം
അഞ്ചാലുംമൂട്: ബൈപ്പാസ് നിർമാണത്തിന്റെ ഭാഗമായി കമ്പിയുമായി വന്ന ലോറി മങ്ങാട് പാലത്തിന് സമീപം മറിഞ്ഞു. അന്തർ സംസ്ഥാന തൊഴിലാളി ടൺകണക്കിന് വരുന്ന കമ്പി ലോഡിന് അടിയിൽപ്പെട്ടു.
കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറേകാലോടെ ഇടറോഡിൽ വലിയ ലോറിയിൽ എത്തിച്ച കമ്പി ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോഡ് ഒന്നാകെ തൊഴിലാളികൾ നിന്ന ഭാഗത്തേക്ക് മറിയുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ഓടിമാറിയെങ്കിലും ഒരു തൊഴിലാളി അടിയിൽപ്പെടുകയായിരുന്നു.
പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും നിർമാണത്തൊഴിലാളികളും ചേർന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഏഴരയോടെയാണ് നിർമാണതൊഴിലാളിയെ കമ്പിക്കടിയിൽ നിന്ന് പുറത്തെടുത്തത്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. തൊഴിലാളിയുടെ അവസ്ഥ ഗുരുതരമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.