വീട്​ തകർന്ന നിലയിൽ

നിർധന കുടുംബത്തി​ന്‍റെ വീട് തകർന്നു

അഞ്ചൽ: കാലവർഷക്കെടുതിയിൽ നിർധന കുടുംബത്തിന്‍റെ വീട് തകർന്നു. ആയൂർ കമ്പംകോട് മുട്ടുകോണത്ത് പുളിയറ പുത്തൻവീട്ടിൽ ബാബുവിന്‍റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ തകർന്നത്.

രാത്രിയിൽ വീടിന്‍റെ മേൽക്കൂരയിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് വീട്ടിലുണ്ടായിരുന്നവരെല്ലാം പുറത്തേക്കിറങ്ങിയതിനാൽ ആളപായമുണ്ടായില്ല.

അടുക്കളയുടെ ഭിത്തിയും ചിമ്മിനിയുമാണ് തകർന്നത്. മേൽക്കൂരയിൽ നിന്നും ഓടുകളും കഴുക്കോലുകളം ഇളകി മറിയ നിലയിലാണ്.  അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങളും ആഹാരസാധനങ്ങളും എല്ലാം നശിച്ചു.

വെട്ടുകൽച്ചുമരുകളും ഓട് മേഞ്ഞതുമായ നാല്പത് വർഷത്തിലേറെ പഴക്കമുള്ള വീടാണ് തകർന്നത്. പുതിയൊരു വീടിനായി ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിൽ നിരവധി അപേക്ഷകൾ ഇതിനകം നൽകിയിട്ടുണ്ടെന്നും തങ്ങളെ അവഗണിക്കുകയാണെന്നും രോഗി കൂടിയായ ഗൃഹനാഥൻ ബാബു ഭാര്യ മറിയാമ്മ എന്നിവർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.