അഞ്ചൽ ടെലിഫോൺ എക്സ്ചേഞ്ച് ജങ്ഷനിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
അഞ്ചൽ: നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ അഞ്ചൽ ടെലിഫോൺ എക്സ്ചേഞ്ച് ജങ്ഷനിൽ എസ്.ബി.ഐക്ക് സമീപമാണ് സംഭവം. കോട്ടുക്കൽ സ്വദേശി അജിത്തിെൻറ കാറാണ് കത്തി നശിച്ചത്. റോഡരികിൽ നിർത്തിയിട്ട ശേഷം അജിത്തും കുടുംബവും സമീപത്തെ തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഞ്ചൽ എസ്.എച്ച്.ഒ കെ.ജി. ഗോപകുമാർ, എസ്.ഐ ജ്യോതിസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും ചേർന്ന് തീയണക്കുകയും വാഹന നിയന്ത്രണവും ഏർപ്പെടുത്തി. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയിരുന്നു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അഞ്ചൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.