representational image
ഇരവിപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. വടക്കേവിള കൊച്ചുകാവഴികത്ത് നാദിർഷയാണ് (26) ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ച ഇരവിപുരം സ്വദേശിയായ സെയ്ദലി സുഹൃത്തായ ബിലാലിനൊപ്പം പോളയത്തോടുനിന്ന് ബൈക്കിൽ പള്ളിമുക്ക് ഭാഗത്തേക്ക് വരുമ്പോൾ പിറകിൽ വന്ന പിക്- അപ് വാൻ കടന്നുപോകുന്നതിന് വേണ്ടി ഹോൺ മുഴക്കിയിരുന്നു.
പിക്- അപ് വാനിന്റെ തുടർച്ചയായ ഹോൺ കേട്ട് ബൈക്ക് വശത്തേക്ക് ഒതുക്കിനിർത്തിയ സമയം പിക്- അപ് വാൻ ഓടിച്ചിരുന്ന പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സെയ്ദലിയുടെ മുതുകിൽ ആഴത്തിൽ കുത്തേറ്റു. തോളെല്ലിന് പൊട്ടലും സംഭവിച്ചു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയേഷ്, സക്കീർ, സി.പി.ഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.