ആഷിഷ്
ഓയൂർ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതിയെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളി മരുതമൺപള്ളി കാറ്റാടി സ്വദേശി ആഷിഷ് (24) ആണ് പിടിയിലായത്. ഇയാൾക്കൊപ്പം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ചടയമംഗലം സ്വദേശികളായ അസറുദീൻ, അഫ്സൽ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായ ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.
കഴിഞ്ഞ വർഷം നവംബർ 25 നാണ് കേസിനാസ്പദമായ സംഭവം. ചടയമംഗലം സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെട്ട സംഘത്തിലെ അസറുദീൻ വീട്ടിൽനിന്ന് വിളിച്ചിറക്കി ആഷിഷിെൻറ കാറിൽ പരവൂർ കാപ്പിൽ ശലഭം ലോഡ്ജിൽ എത്തിച്ച് ബലാൽകാരം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസറുദീനെയും അഫ്സലിനെയും ചോദ്യം ചെയ്തതിൽനിന്നുമാണ് പൂയപ്പള്ളി കാറ്റാടി സ്വദേശിയായ ആഷിഷിനെക്കുറിച്ച് വിവരം ലഭിച്ചത്. ചടയമംഗലം ഇൻസ്പെക്ടർ പ്രദീപ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.