20 ലിറ്റർ ചാരായവും 280 ലിറ്റർ കോടയും പിടികൂടി

കരുനാഗപ്പള്ളി: എക്സൈസ് പരിശോധനയിൽ 20 ലിറ്റർ ചാരായവും 280 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രിവൻറിവ് ഓഫിസർ എ. അജിത്കുമാറിൻെറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കരുനാഗപ്പള്ളി കല്ലേലിഭാഗം കൂമ്പില്ലാക്കാവ് ക്ഷേത്രത്തിന് സമീപം വാഴാലി കിഴക്കേവരമ്പിൽ (അനീഷ് ഭവനം) മുകേഷിൻെറ വീടിൻെറ അടുക്കളയിൽനിന്നാണ് ചാരായം കണ്ടെത്തിയത്. അടുക്കളയിലും പിൻവശമുള്ള ചതുപ്പിലും പ്രദേശത്തെ വെള്ളക്കെട്ടിലും ഒളിപ്പിച്ചനിലയിൽ ബാരലുകളിലും കലങ്ങളിലും ബക്കറ്റുകളിലും ഒളിപ്പിച്ചനിലയിൽ ആയിരുന്നു കോട. എക്സൈസ് വാഹനം വരുന്നത് കണ്ട മുകേഷ് ഓടിരക്ഷപ്പെട്ടു. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) എസ്. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. സന്തോഷ്‌, ബി. ശ്രീകുമാർ, എക്സൈസ് ഡ്രൈവർ പി. രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്​ഡ്. സമാധിദിനത്തിൽ സഹായങ്ങളുമായി സേവാസമിതി പ്രവർത്തകർ കരുനാഗപ്പള്ളി: ശ്രീനാരായണഗുരു സമാധിദിനത്തിൽ വിവിധ സഹായങ്ങളൊരുക്കി കോഴിക്കോട് ഗുരുസേവാ സമിതി പ്രവർത്തകർ. ചികിത്സാ സഹായവിതരണം കരുനാഗപ്പള്ളി നഗരസഭാ പൊതുമരാമത്തു സമിതി അധ്യക്ഷൻ പി. ശിവരാജൻ നിർവഹിച്ചു. പോച്ചയിൽ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് പ്രകാശ് പീടികയിൽ അധ്യക്ഷതവഹിച്ചു. എസ്.എസ്.എൽ.സി മെറിറ്റ് അവാർഡ് വിതരണം കൗൺസിലർ മുനമ്പത്ത് ഗഫൂർ, പോഷകാഹാര കിറ്റ് വിതരണം രമണൻ സൗഗന്ധി, വിദ്യാഭ്യാസ ധനസഹായവിതരണം പ്രമോദ് ഓണിയാട്ട്, അരി വിതരണം ഹരിലാൽ എന്നിവർ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.