ശമനമില്ലാതെ വ്യാപനം; 690 പേർക്ക് കോവിഡ്

*കൊല്ലം കോർപറേഷനിൽ മാത്രം 205 രോഗികൾ, കോവിഡ് സൻെററുകൾ നിറയുന്നു കൊല്ലം: ആശങ്കയിലാക്കി കോവിഡ് വ്യാപനം അനുദിനം റെക്കോഡിലേക്ക്. ജില്ലയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് ഏറ്റവും ഉയർന്ന കോവിഡ് കണക്ക്. 690 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 666 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗപ്പകർച്ചയുണ്ടായത്. ഒരുമരണവും റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 24ന് മരിച്ച കൊല്ലം കാഞ്ഞാവെളി തെക്കേചേരി ഫാത്തിമ കുഞ്ഞിൻെറ (80) മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നുവന്ന രണ്ടുപേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ 13 പേർക്കും ഒമ്പത് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 269 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് സൻെററുകളെല്ലാം രോഗികളെക്കൊണ്ട് നിറഞ്ഞു. വീട്ടിലിരുന്നുതന്നെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു. കോർപറേഷൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ രോഗികൾ. കൊല്ലം കോർപറേഷൻ (205), ആലപ്പാട് (59), ചവറ (16), തഴവ (25), തൃക്കരുവ (19), അഞ്ചൽ, കുന്നത്തൂർ, തെക്കുംഭാഗം, ശാസ്താംകോട്ട (എട്ട് വീതം), ഏഴുകോൺ, തേവലക്കര, പേരയം (അഞ്ച് വീതം), പന്മന (20), പെരിനാട് (24), മൈനാഗപ്പള്ളി (17), ശൂരനാട് (20), കടയ്ക്കൽ, കുളത്തൂപ്പുഴ, കെ.എസ് പുരം, കൊറ്റങ്കര, പനയം, മയ്യനാട്, മൈലം (ആറ് വീതം), കരീപ്ര(18), കരുനാഗപ്പള്ളി, വെളിനല്ലൂർ (11വീതം), കൊട്ടാരക്കര, നീണ്ടകര, പുനലൂർ (ഒമ്പത് വീതം), പത്തനാപുരം, പരവൂർ, പൂയപ്പള്ളി (നാല് വീതം) എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതൽ കണ്ടെത്തിയ പ്രദേശങ്ങൾ. കോവിഡ് സൻെററുകളിൽ ചികിത്സയിലുള്ളവർ വാളകം മേഴ്‌സി ഹോസ്പിറ്റല്‍ -109 ശാസ്താംകോട്ട ബി.എം.സി -80 ശാസ്താംകോട്ട സൻെറ് മേരീസ് -107 ആശ്രാമം ന്യൂ ഹോക്കി സ്​റ്റേഡിയം -169 വിളക്കുടി ലിറ്റില്‍ ഫ്ലവര്‍ -77 ഇളമാട് ഹംദാൻ -36 കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്​റ്റൽ -100 ചന്ദനത്തോപ്പ് ഐ.ടി.ഐ -88 വെളിയം എ.കെ.എസ് ഓഡിറ്റോറിയം -73 കൊല്ലം എസ്.എൻ ലോ കോളജ് -164 ചവറ അല്‍-അമീന്‍ -93 ചിതറ പൽപു കോളജ് -58 മയ്യനാട് വെള്ളമണൽ സ്കൂൾ -74 നെടുമ്പന സി.എച്ച്.സി -100 പെരുമൺ എൻജിനീയറിങ് കോളജ് -109 വള്ളിക്കാവ് അനുഗ്രഹ -101 നായേഴ്സ് ആശുപത്രി (സ്പെഷൽ സി.എഫ്.എൽ.ടി.സി) -2 തഴവ പ്രസാദം ബ്ലോക്ക് -49 ------------------------- മാസ്ക് വെക്കാത്ത 366 പേർക്ക് പിഴ കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് 226 കേസുകൾ സിറ്റി പൊലീസ് രജിസ്​റ്റർ ചെയ്തു. 13 വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. മാസ്ക് വെക്കാതിരുന്ന 366 പേർക്കെതിരെ പിഴയീടാക്കി. --------------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.