യുവജനോത്സവം 6

യുവജനോത്സവ തുടിപ്പുകളുമായി 'ദ വെയ്​ൽ ഓഫ്​ സർവൈവൽ' കൊല്ലം: സർവകലാശാല യൂനിയൻ യുവജനോത്സവത്തിന്‍റെ പിന്നിലെ അധ്വാനവും കഥകളുമായി 'ദ​ വെയ്​ൽ ഓഫ്​ സർവൈവൽ'. യുവജനോത്സവം ഇതിവൃത്തമാക്കി മീഡിയ കമ്മിറ്റിയാണ് സീരീസ്​ ആയി യുവജനോത്സവ നിമിഷങ്ങൾ എത്തിക്കുന്നത്​. മുൻ മത്സരാർഥികളും സംഘാടകരും ഉൾപ്പെടെയുള്ളവരുടെ ഓർമകളും അനുഭവങ്ങളും പ്രതീക്ഷകളും അഭിപ്രായങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചുള്ള വിഡിയോകളാണ്​ യുവജനോത്സവ ദിനങ്ങളിൽ ഓരോന്നുവീതം പുറത്തിറക്കുന്നത്​. ആദ്യദിനം യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം, യൂനിയൻ ചെയർപേഴ്​സൺ അനില രാജു, സിൻഡിക്കേറ്റ്​ അംഗം പ്രഫ. കെ. ലളിത, സംഘാടക സമിതി കൺവീനർ പി. അനന്ദു എന്നിവരുടെ വാക്കുകളിലൂടെയാണ്​ ആദ്യദിനം 'ദ​ വെയ്​ൽ ഓഫ്​ സർവൈവൽ' സ്​ക്രീനിലെത്തുന്നത്​. ആറ്​ മിനിറ്റുവരെ വരുന്ന ഹ്രസ്വ വിഡിയോകൾ യുട്യൂബ്​, ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം പ്ലാറ്റ്​ഫോമുകളിലൂടെയാണ്​ കാണികളിലെത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.