ജില്ലയിൽ കോവിഡ് രോഗികൾ 5307

*500ൽ താഴാതെ പ്രതിദിന കണക്ക്, ചൊവ്വാഴ്ച 583, കൊല്ലം: ചൊവ്വാഴ്ച 583 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 5307. സമ്പർക്കംമൂലം 566 പേർക്കാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. 262 പേർ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു. സെപ്റ്റംബർ 21ന് മരിച്ച കൊല്ലം തെക്കേമുറി സ്വദേശി കുഞ്ഞുമോൻ ഡാനിയൽ (55), 23ന് മരിച്ച പെരുമ്പുഴ സ്വദേശി മുരളിധരൻപിള്ള (62), 25ന് മരിച്ച അഞ്ചൽ സ്വദേശിനി ഐഷ ബീവി(80) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം കോർപറേഷൻ (141), തൃക്കരുവ (31), കരുനാഗപ്പള്ളി (21), വിളക്കുടി (16), ഇളമാട് (13), അഞ്ചൽ (23), ഇടമുളയ്ക്കൽ, ചാത്തന്നൂർ, തഴവ, തൊടിയൂർ, പന്മന, പവിത്രേശ്വരം, പെരിനാട് (ഏഴുവീതം), ഈസ്​റ്റ് കല്ലട, ഏരൂർ, മൈനാഗപ്പള്ളി (എട്ട് വീതം), ഓച്ചിറ (അഞ്ച്), കടയ്ക്കൽ (14), കരവാളൂർ, നെടുവത്തൂർ (എട്ടുവീതം), കരീപ്ര, കുമ്മിൾ, കൊട്ടാരക്കര, തെക്കുംഭാഗം, നെടുമ്പന, പനയം, പുനലൂർ, പേരയം (ആറ് വീതം), കൊറ്റങ്കര, ചിതറ (പത്ത് വീതം), തൃക്കോവിൽവട്ടം (11), നീണ്ടകര (32), പരവൂർ (23), പോരുവഴി, മയ്യനാട് (ഒമ്പത് വീതം), ആലപ്പാട്​ (നാല്), ശാസ്താംകോട്ട, ശൂരനാട് (മൂന്നുവീതം) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ. ---------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.