കൊല്ലം: ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമിയുടെ 98 ാമത് മഹാസമാധി വാർഷികവും പന്മന ആശ്രമ തീർഥാടനവും ഈ മാസം 29 മുതൽ മേയ് രണ്ടു വരെ പന്മന ആശ്രമത്തിൽ നടക്കും. പന്മന ആശ്രമ സ്ഥാപകനായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ 53ാമത് ചരമവാർഷികവും മഹാത്രിപുര സുന്ദരീ ദേവി പ്രതിഷ്ഠയുടെ 26ാമത് വാർഷികപൂജയും ഇതോടനുബന്ധിച്ച് നടക്കും. 29ന് 10.30ന് കുമ്പളം അനുസ്മരണ സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ അധ്യക്ഷതവഹിക്കും. ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സി. ആർ. മഹേഷ് എം.എൽ.എ എന്നിവർ പങ്കെടുക്കും. മേയ് രണ്ടിന് രാവിലെ 10.30ന് മഹാസമാധി സമ്മേളനം കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷതവഹിക്കും. കുമ്മനം രാജശേഖരൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, സിനിമ താരം മധുപാൽ, സി.കെ. വാസുക്കുട്ടൻ എന്നിവർ സംസാരിക്കും. ചടങ്ങിൽ ശ്രീവിദ്യാധിരാജ പുരസ്കാരം ഡോ.എ.എം. ഉണ്ണിക്കൃഷ്ണന് സമ്മാനിക്കും. ഏപ്രിൽ 30 ന് 10.30 ന് വനിതാ സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിന് രാവിലെ 10ന് ശാസ്ത്രസമ്മേളനം കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻപിള്ള ഉദ്ഘാടനം ചെയ്യും. കേരള അക്കാദമി ഓഫ് സയൻസ് സെക്രട്ടറി ഡോ.ജി.എം. നായർ അധ്യക്ഷതവഹിക്കും. പന്മന ആശ്രമം സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ, പന്മന മഞ്ജേഷ്, എസ്.ആർ.കെ. പിള്ള എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.