മാസ്ക് ധരിക്കാത്ത 261 പേർക്കെതിരെ കേസ്

കൊല്ലം: സിറ്റി പൊലീസ് പരിധിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം 254 കേസുകൾ രജിസ്​റ്റർ ചെയ്തു. ശുചീകരണസംവിധാനം ഒരുക്കാതെയും സാമൂഹികഅകലം പാലിക്കാതെയും വ്യാപാരസ്​ഥാപനം പ്രവർത്തിപ്പിച്ചതിന് 18 കടയുടമകൾക്കെതിരെയും നിയന്ത്രണം ലംഘിച്ച 26 വാഹന ഉടമകൾക്കെതിരെയും കേസെടുത്തു. മാസ്​ക് ധരിക്കാതെ പൊതുസ്​ഥലങ്ങളിൽ സഞ്ചരിച്ച 261 പേരിൽനിന്ന് പിഴ ഈടാക്കി. കോവിഡ് സമൂഹവ്യാപനം വർധിച്ചതിനെതുടർന്ന് സുസജ്ജമായ പ്രതിരോധ സംവിധാനങ്ങളാണ് നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊലീസ്​ ഏർപ്പെടുത്തിയത്. പൊതുസ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിലേക്കും പരിശോധനക്കുമായി കൂടുതൽ പൊലീസ്​ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.