വെബിനാർ 25ന്

ചവറ: ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്​ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ 'നൈപുണ്യ വികസനത്തിലൂടെ തൊഴിലിടങ്ങളിലേക്കും സംരഭകത്വത്തിലേക്കും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വിദേശത്തു നിന്ന് തൊഴിൽ നഷ്​ടപ്പെട്ട് മടങ്ങിയ പ്രവാസികൾക്കും തൊഴിലന്വേഷികളായ ചെറുപ്പക്കാർക്കും വിദ്യാർഥികൾക്കും ഐ.ഐ.ഐ.സി കോഴ്സുകളെ കുറിച്ച് വെബിനാറിൽ വിശദീകരിക്കും. വൈകീട്ട്​ മൂന്നുമുതൽ അഞ്ചു വരെയാണ് ​െവബിനാർ. ഫോൺ: 8078980000. കയറ്റുമതിയില്ല; നേട്ടമില്ലാതെ ചക്കക്കാലം മടങ്ങുന്നു (ചിത്രം) ഇരവിപുരം: കയറ്റുമതി നിലച്ചതോടെ നേട്ടമില്ലാതെ ചക്കക്കാലം കടന്നുപോകുന്നു. മഴകൂടി വന്നതോടെ പ്ലാവിൽ കിടന്നുതന്നെ ചക്കകൾ ഏറെയും നശിച്ചു. ലോക്​ഡൗൺമൂലം ഏജൻറുമാർ എത്താത്തതും ലോഡ് കൊണ്ടുപോകാനുള്ള തടസ്സവുമാണ് തിരിച്ചടിയായത്. ഫാക്ടറികളുടെ പ്രവർത്തനം നിലച്ചതോടെ ഡിമാൻഡും ഇല്ലാതായി. ഇതരസംസ്ഥാനങ്ങളിൽ നിന്നും നിരവധി ഏജൻറുമാരാണ് ചക്കക്കായി എത്തുന്നത്. ഇവയിലേറെയും മൂല്യവർധിത വസ്തുക്കളാക്കി വിദേശത്തേക്കുവരെ കയറ്റുമതി ചെയ്തിരുന്നു. ഫാക്ടറികൾ കുറവാണെങ്കിലും നാട്ടിലും ചക്കക്ക് ഡിമാൻഡ് ഉണ്ടായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചക്ക ശേഖരിക്കാൻ ഏജൻറുമാർ സജീവമായിരുന്നു. കോവിഡ് ഇതിനെല്ലാം തിരിച്ചടിയായി. പിറകെ മഴയെത്തിയതോടെ ചക്കകൂട്ടത്തോടെ നശിക്കുന്ന സ്ഥിതിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.