സി.പി.എം ബഹുജന കൂട്ടായ്മ 22ന്

കൊല്ലം: അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച്​ 22ന് രാജ്യവ്യാപകമായി സി.പി.എം നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി ജില്ല കേന്ദ്രത്തില്‍ ബഹുജന കൂട്ടായ്മ നടത്തുമെന്ന് ജില്ല സെക്രട്ടറി എസ്. സുദേവന്‍ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ കുടുംബങ്ങളുടെയും ബാങ്ക് അക്കൗണ്ടില്‍ അടുത്ത ആറു മാസത്തേക്ക് 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും ഓരോ മാസവും 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രതിവര്‍ഷം 200 തൊഴില്‍ ദിനമെങ്കിലും ഉയര്‍ന്ന വേതനത്തില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രക്ഷോഭം. ചിന്നക്കട ഹെഡ്‌പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ രാവിലെ 10.30ന് സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പെൺകുട്ടിയെ കടത്തി​ക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ബൈക്കിൽ കടത്തിക്കൊണ്ടുപോയ ശേഷം പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു കടന്ന യുവാവിനെ അറസ്​റ്റ്​ ചെയ്തു. പുന്തലത്താഴം വസൂരി ചിറ ടാഗോർ നഗർ 60 ചൂരാങ്ങിൽ വീട്ടിൽ നിധിൻ (22-അപ്പു) ആണ് അറസ്​റ്റിലായത്. കഴിഞ്ഞ 13നാണ് ഇയാൾ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് വഴിയിൽ ഉപേക്ഷിച്ചു കടന്ന പെൺകുട്ടിയെ പട്രോളിങ്​ നടത്തുകയായിരുന്ന പിങ്ക് പൊലീസിൻെറ ശ്രദ്ധയിൽപെടുകയും അവർ വിവരങ്ങൾ ചോദിച്ചറിയുകയുമായിരുന്നു. ഒളിവിലായിരുന്ന യുവാവിനെക്കുറിച്ച് ഇരവിപുരം എസ്.എച്ച്.ഒ വിനോദ് കുമാറിന് ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ സൈബർ സെല്ലി​ൻെറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കവിതാ ജങ്ഷനിൽനിന്ന്​ പിടികൂടുകയായിരുന്നു. എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാർ, ജി.എസ്.ഐ സുതൻ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ രാജേഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.