കൊല്ലം: അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് കൊല്ലം സംഘടിപ്പിച്ച ജില്ലയിലെ കോമേഴ്സ് വിഭാഗത്തിൽ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും കൂട്ടായ്മയിലെ ഉന്നതവിജയം നേടിയ അധ്യാപകരുടെ മക്കളെയും ആദരിക്കുന്ന ചടങ്ങ് 'സ്തുതിഘോഷം -2022 ' മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഡയറക്ടർ അബുരാജ് മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് എം.എൽ.എമാരായ എം. നൗഷാദ്, പി.സി. വിഷ്ണുനാഥ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. അജി ജോർജ് വാളകം കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്‍റ് എം. ആസിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽ. ഗ്ലാഡിസൺ, ടി.കെ.എം ട്രസ്റ്റ് മെംബർ ഡോ. മുഹമ്മദ് ഹാറൂൺ, ടി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. യഹിയ, ഐ.എ.ടി ഡയറക്ടർ പി. മനോജ്കുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ. അനിത ജമാൽ, ട്രഷറർ എസ്. സനിൽകുമാർ എന്നിവർ സംസാരിച്ചു. തീയതി നീട്ടി കൊല്ലം: കേരള മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2021-22 അധ്യയന വര്‍ഷത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌പെഷല്‍ റിവാര്‍ഡ് നല്‍കുന്നതിന് അപേക്ഷിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. ഫോണ്‍: 0474-2749334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.