കൊല്ലം: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമീഷൻ വെള്ളിയാഴ്ച കൊല്ലം, ചാത്തന്നൂർ ഗവ. ഐ.ടി.ഐയിൽ തൊഴിൽമേള സംഘടിപ്പിക്കും. 'കരിയർ എക്സ്പോ- 22' എന്ന ഈ തൊഴിൽ മേളകളിൽ 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം. രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാം. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരം നേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474 കേരള സംസ്ഥാന യുവജന കമീഷൻ ഈ മാസം നടത്തുന്ന മൂന്നാമത്തെ തൊഴിൽമേളയാണ് ചാത്തന്നൂരിൽ സംഘടിപ്പിക്കുന്നത്. ചിറ്റൂരിലെ ഭൂമി സർക്കാർ ഏറ്റെടുക്കണം- എം.പി കൊല്ലം: ചവറ കെ.എം.എം.എല്ലിലെ മലിനീകരണം മൂലം പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന ചിറ്റൂര്‍ ഉൾപ്പെടെ സമീപപ്രദേശങ്ങളിലെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് വിഷയം ഉന്നയിച്ചത്. കമ്പനിയുടെ മലിനീകരണംകൊണ്ട് പ്രദേശവാസികൾ ഗുരുതരമായ പ്രതിസന്ധിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ സ്ഥലപരിശോധന നടത്തി പ്രശ്നത്തിന്‍റെ തീവ്രത മനസ്സിലാക്കി. 183 ഏക്കര്‍ സ്ഥലത്തെ താമസം ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. എന്നാൽ, ഇതിന് കാലതാമസം നേരിടുകയാണ്. പരിസ്ഥിതി മലിനീകരണം കൊണ്ടുള്ള അപകടകരമായ ആരോഗ്യ പ്രശ്നങ്ങളിൽനിന്ന് പ്രദേശവാസികളെ സംരക്ഷിക്കാൻ ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുക്കുക മാത്രമാണ് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.