കശുവണ്ടിത്തൊഴിലാളികൾക്ക് 20 ശതമാനം ബോണസ്

​െകാല്ലം: കശുവണ്ടി തൊഴിലാളികൾക്ക്​ ഇക്കൊല്ലം 20 ശതമാനം ബോണസ്​ പ്രഖ്യാപിച്ചു. ബോണസ് അഡ്വാൻസായി 9500 രൂപ ലഭിക്കും. മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പ്രഖ്യാപനം. സ്വകാര്യമേഖലാ ഫാക്ടറി ഉടമകൾ മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഫാക്ടറി ഉടമകൾ പ​​െങ്കടുത്തി​െല്ലങ്കിലും ത്രികക്ഷി കരാറായാവും ബോണസ്​ നടപ്പാക്കുകയെന്ന്​ മന്ത്രി വ്യക്തമാക്കി. ബോണസ് അഡ്വാൻസ് തുക ഈ മാസം 27 നകം വിതരണം ചെയ്യണം. സ്വതന്ത്ര്യദിനം, തിരുവോണം എന്നീ ദിവസങ്ങളിലെ ഉത്സവദിന ശമ്പളം ബോണസ് അഡ്വാൻസിനൊപ്പം നൽകും. കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്നുമാസത്തെ ശമ്പളത്തിനുതുല്യമായ തുക ബോണസായി നൽകും. മാന്ദ്യവും മഹാമാരിയും നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ലഭിക്കാവുന്ന മാന്യമായ ബോണസാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. അഡീഷനൽ ലേബർ കമീഷണർമാരായ കെ.എൻ. സുനിൽ, രഞ്​ജിത് പി. മനോഹർ, റീജനൽ ജോയൻറ്​ കമീഷണർ പി.കെ. ശങ്കർ , ജില്ല ലേബർ ഓഫിസർ എ. ബിന്ദു, ടി.ആർ. മനോജ് കുമാർ, കാഷ്യൂ കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, ട്രേഡ് യൂനിയൻ നേതാക്കൻമാർ എന്നിവർ പങ്കെടുത്തു. ഏകപക്ഷീയ തീരുമാനം, കോടതിയെ സമീപിക്കും-വ്യവസായികൾ കൊല്ലം: കശുവണ്ടിത്തൊഴിലാളികൾക്ക്​ ഈ വർഷം ഇതുവരെ ലഭിച്ചിട്ടുള്ള വേതനത്തി​ൻെറ 20 ശതമാനം ബോണസ്​ നൽകുമെന്ന്​ വ്യവസായികളുടെ സംയുക്ത യോഗം വ്യക്തമാക്കി. അതേസമയം, വ്യവസായത്തി​ൻെറ ഇന്നത്തെ ശോചനീയമായ അവസ്ഥ പരിഗണിക്കാതെയും വ്യവസായികളെ വിശ്വാസത്തിലെടുക്കാതെയും ഏകപക്ഷീയമായി ബോണസ്​ പ്രഖ്യാപിച്ച സർക്കാർ തീരുമാനം അപലപനീയമാണെന്നും അവർ പറഞ്ഞു. വ്യവസായികൾ സമർപ്പിച്ച നിർദേശങ്ങൾ തിരികെ നൽകി, ഏകപക്ഷീയമായ പ്രഖ്യാപനം അനീതിയാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അഡ്വാൻസ് ബോണസ്, ബോണസ് ആക്ടിന്​ വിരുദ്ധവുമാണ്​. ഇതിനെതിരെ കോടതിയെ സമീപിക്കും. കോവിഡ്​ കാലത്ത്​, സംസ്ഥാനത്തെ 823 ഫാക്ടറികളിൽ 150 എണ്ണമേ പ്രവർത്തിക്കുന്നുള്ളൂ. മുന്നൂറോളം വരുന്ന വ്യവസായികളിൽ ഇരുനൂറോളം പേർ ജപ്തി നടപടികൾ നേരിടുകയാണ്. ഈ പ്രതിസന്ധികൾക്കിടയിലും പരമാവധി തുകയായ 20 ശതമാനം നൽകാൻ വ്യവസായികൾ സന്നദ്ധരായിരിക്കുകയാണ്​. തൊഴിലാളികൾക്കും സ്​റ്റാഫ് അംഗങ്ങൾക്കും രണ്ടുതരം ബോണസ് എന്നത്​ അവസാനിപ്പിച്ച്​, ഒരുവ്യവസായത്തിന് ഒരേതരം ബോണസ് പ്രാവർത്തികമാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. ഫെഡറേഷൻ ഒാഫ്​ കാഷ്യൂ പ്രോസസേഴ്​സ്​ ആൻഡ്​ എക്​സ്​പോർ​േട്ടഴ്​സ്​, കാഷ്യൂ മാനുഫാക്​ചേഴ്​സ്​ ഗിൽഡ്​, കൊല്ലം കാഷ്യു മാനുഫാക്​ചേഴ്​സ്​ അസോസിയേഷൻ, ഫെഡറേഷൻ ഒാഫ്​ ഇന്ത്യൻ കാഷ്യു ഇൻഡസ്​ട്രി പ്രതിനിധികൾ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.