​യുവജനോത്സവം 2

ATTN കലക്കനായി കൊല്ലം കൊല്ലം: ആട്ടവും പാട്ടും വരയും എഴുത്തും കളിയും ചിരിയും ചിന്തയും... മൊത്തം ന്യൂജെൻ വൈബുമായി യുവത്വത്തിന്‍റെ ആഘോഷകാലത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച്​ കലയുടെ, കലാകാരന്മാരുടെ സ്വന്തം മണ്ണ്​. മത്സരകോലാഹലങ്ങൾക്കപ്പുറം​ കലയും സംസ്കാരവും സൗഹൃദങ്ങളും ഇഴനെയ്യുന്ന ഉത്സവനിമിഷങ്ങളുടെ പകലിരവുകളിലേക്ക്​​ കേരള സർവകലാശാല യൂനിയൻ യുവ​ജനോത്സവം നാടിനെയുണർത്തി. കോരിച്ചൊരിയാൻ ഒരുങ്ങിവന്ന വേനൽമഴപോലും തുള്ളിപെയ്യാതെ മാറിനിന്ന സന്ധ്യയിൽ യുവപ്രതി​ഭകളൊരുക്കുന്ന കാഴ്ചവസന്തത്തിന്​ തിരിതെളിഞ്ഞു. കലാലയ ജീവിതത്തിലെ അമൂല്യമായ രണ്ട്​ വർഷത്തെ നഷ്ടമായിപ്പോയ 'അടിച്ചുപൊളിക്കൽ' തിരിച്ചുപിടിക്കാൻ വെമ്പിനിന്ന യുവത്വം, ഇതിലും നല്ലൊരു ഉത്സവകാലമില്ലെന്ന അടയാളപ്പെടുത്തലിന്‍റെ തിരക്കിലാണ്​. വിദ്യാർഥികൾക്കായി വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ആഘോഷപ്പൂരം തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസവും ആവേശവും ആഘോഷവേദികളിലെങ്ങും നിറഞ്ഞുനിൽക്കുന്നു. മത്സരങ്ങളില്ലാതിരുന്ന ആദ്യ പകലിൽ പ്രധാന വേദിയായ എസ്.എൻ കോളജിലും മറ്റ്​ വേദികളിലും യുവത്വം തിക്കിത്തിരക്കി എത്തിയതും ആ കൂട്ടായ്മയുടെ സുന്ദരനിമിഷങ്ങൾ തിരിച്ചുപിടിക്കാനുള്ള ആവേശത്തിലാണ്​. ഇനി വരുന്ന ഓരോ മണിക്കൂറും കലയും കൂട്ടും ഇടകലർന്നൊഴുകുന്ന വർണക്കാഴ്ചക​ളുടേത്​.... ഇവിടെയെല്ലാം ട്രെൻഡാണേ... കൊല്ലം: സോഷ്യൽ മീഡിയയും ട്രെൻഡുകളും കാലംകുറേയായി നമുക്ക്​ ചിരപരിചിതമാണെങ്കിലും ഇത്തവണത്തെ യുവജനോത്സവത്തിലെ ട്രെൻഡുകൾക്ക്​ ലൈക്ക് കുറച്ച്​​ കൂടും. എന്തും ഏതും ഇൻസ്റ്റഗ്രാം റീൽസും യുട്യൂബ്​ ഷോർട്​സും വാട്​സ്​ആപ്​ സ്റ്റാറ്റസും ഒക്കെയായി ചൂടപ്പംപോലെ പറപറക്കുന്ന കാഴ്ചയാണ്​ യുവജനോത്സവ നഗരിയിൽ. ടിക്​ടോക്കിന്‍റെ കുറവ്​ അറിയിക്കാതെ 'റീൽസ്'​ യുവമനസ്സുകളെ കീഴടക്കുന്ന കാലത്ത്​ എത്തിയ യുവജനോത്സവം യുവത ട്രെൻഡാക്കാതെ വിടുന്നതെങ്ങനെ. അതുകൊണ്ടുതന്നെ കലാനഗരിയിൽ എത്തുന്ന ഓരോരുത്തരും വ്യൂസും ലൈക്കും വാരിക്കൂട്ടാനുള്ള ചിത്രങ്ങളും ദൃശ്യങ്ങളും എടുക്കുന്നതിന്‍റെ തിരക്കിലാണ്​. യുവജനോത്സവ സംഘാടകരും ട്രെൻഡിങ്ങിൽ പിന്നിലല്ല. ഔദ്യോഗിക പേജിൽ ഇൻസ്റ്റഗ്രാം റീൽസും പോസ്റ്റുകളുമായി കളംനിറഞ്ഞ്​ ആഘോഷം പെരുപ്പിക്കുകയാണ്​ അവർ. ആയിരക്കണക്കിന്​ പേരാണ്​ ഇതിനകം പേജിലെ വിഡിയോ കണ്ടതും പങ്കു​െവച്ചതും. ഫേസ്​​ബുക്കിലെ ഔദ്യോഗിക പേജിലുൾപ്പെടെ ഇവൻറുകളുടെ ലൈവും ചിത്രങ്ങളും വിവരങ്ങളും യഥാസമയം നൽകി സോഷ്യൽ മീഡിയയിലും ആഘോഷം കൊഴുപ്പിക്കുന്ന തിരക്കിലാണ് ​സോഷ്യൽ മീഡിയ പ്രചാരണത്തിന്‍റെയും ചുമതലയുള്ള മീഡിയ കമ്മിറ്റി. -------------------------------------- റിപ്പോർട്ട്​: ബീന അനിത ചിത്രങ്ങൾ:അനസ്​ മുഹമ്മദ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.