കോർപറേഷൻ ഡിവിഷനുകളിലൂടെ...2

4. അറുനൂറ്റിമംഗലം ഡിവിഷൻ: ഇടതുകോട്ട പിടിക്കാൻ (ചിത്രം) കോർപറേഷനിൽ ഇടതു കോട്ടയാണ് അറുനൂറ്റിമംഗലം ഡിവിഷൻ. ഇടത്​ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നുള്ളയാളാണ് ബി.ജെ.പി സ്ഥാനാർഥിയെന്നതും യു.ഡി.എഫ് സ്ഥാനാർഥി ബി.ജെ.പി സ്ഥാനാർഥിയുടെ ബന്ധുവാണെന്ന കൗതുകവുമുണ്ട്. ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ആശ ബിജുവാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2013-15 ലാണ് ഡിവിഷനിൽനിന്നുള്ള കൗൺസിലറായത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി അംഗം, കുടുംബശ്രീ എ.ഡി.എസ് വൈസ് ചെയർപേഴ്സൻ, മങ്ങാട് ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനായി അനിതകുമാരിയാണ് മത്സരരംഗത്തുള്ളത്. പരമ്പരാഗത കോൺഗ്രസ് കുടുംബാംഗമാണ്. കേരള കോൺഗ്രസ് ജേക്കബ് മങ്ങാട് മണ്ഡലം കമ്മിറ്റി അംഗമാണ്. ജല അതോറിറ്റിയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു. അനിതകുമാരിയുടെ ബന്ധു ടി.എൻ. രജനിയാണ് എൻ.ഡി.എ സ്ഥാനാർഥി. യു.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണരംഗത്ത് സജീവമാകാനിരിക്കെ ബി.ജെ.പി പ്രതിനിധിയാകുകയായിരുന്നു. നഴ്സറി സ്കൂൾ അധ്യാപികയായിരുന്നു. ഇപ്പോൾ ഡ്രൈവിങ് സ്കൂൾ ട്യൂട്ടറാണ്. ജനഹിതം 2015: എസ്. പ്രസന്നൻ (സി.പി.എം) - 1889 (ഭൂരിപക്ഷം - 588) ജമീർലാൽ (കേരള കോൺ.ജെ) -1241 ചന്ദ്രഭാനു (ബി.ജെ.പി) -587 ..................................... 5. കിളികൊല്ലൂർ ഡിവിഷൻ തീപാറും പോരാട്ടം (ചിത്രം) യു.ഡി.എഫ് തുടർച്ചയായി വിജയിക്കുന്ന ഡിവിഷനാണ് കിളികൊല്ലൂർ. സാന്നിധ്യമറിയിക്കാൻ ബി.ജെ.പിയും രംഗത്തുണ്ട്. കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് കെ. ഷിയാദിനെയാണ് യു.ഡി.എഫ് സ്ഥാനാർഥി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനത്തിലൂടെയാണ് രാഷ്​ട്രീയത്തിലെത്തിയത്. കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറാണ്. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയായിരുന്നു. എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടിവ് അംഗമായ എ. നൗഷാദാണ് എൽ.ഡി.എഫ് സ്ഥാനാർഥി. സി.പി.ഐ സിറ്റി കമ്മിറ്റിയംഗമാണ്. ആർ.എസ്.എസ് ബൗദ്ധിക് പ്രമുഖ് ആയിരുന്ന അഭിലാഷാണ് എൻ.ഡി.എ സ്ഥാനാർഥി. സൃഷ്​ടി ഫൗണ്ടേഷൻ സ്ഥാപക പ്രസിഡൻറ്, യോഗ അധ്യാപകൻ. ഭാഗവത സപ്താഹ ആചാര്യൻ, വിവേകാനന്ദ സേവാകേന്ദ്രം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജനഹിതം 2015: ടി. ലൈലകുമാരി (കോൺ.) - 2083 (ഭൂരിപക്ഷം -272) ഹസീന (സി.പി.ഐ) -1811 എസ്. വിജയശ്രീ (ബി.ജെ.പി) -220 ലിബിഷ നിസാർ (എസ്.ഡി.പി.ഐ) -95

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.