കോവിഡ്​: ജില്ലയിൽ 175 പേർക്ക്​ രോഗമുക്തി

കൊല്ലം: തിരുവോണ ദിവസമായ തിങ്കളാഴ്ച ജില്ലയിൽ 131 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചൊവ്വാഴ്ച 25 ആയി കുറഞ്ഞു. രണ്ടു ദിവസമായി 175 പേർ രോഗമുക്തി നേടി. തിങ്കളാഴ്ച സമ്പർക്കത്തിലൂടെ 117 പേരുൾ​െപ്പടെ 131 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ വിദേശത്തുനിന്നും എട്ടുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. ഒരു ആരോഗ്യപ്രവർത്തകനും രോഗം ബാധിച്ചു. 27ന് മരിച്ച തെന്മല എടമണ്‍ സ്വദേശിനി രമണി (70) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കാവനാട് മേഖല- 34, കരുനാഗപ്പളളി -10, തൃക്കടവൂര്‍ -13, തൃക്കോവില്‍വട്ടം -ഏഴ്, നീണ്ടകര -അഞ്ച്, പന്മന -എട്ട് എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 108 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിലയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. നൂറിനുമുകളിൽ പോയിരുന്ന രോഗികളുടെ എണ്ണം 25 ആയി കുറഞ്ഞു. സമ്പർക്കത്തിലൂടെ 21 പേർക്ക് കോവിഡ് ബാധിച്ചപ്പോൾ രണ്ടുപേർ വിദേശത്തുനിന്നും ഒരാൾ ഇതരസംസ്ഥാനത്തുനിന്നുമെത്തി. ഒരു ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 67 പേർ രോഗമുക്തി നേടി. ആദിച്ചനല്ലൂർ കൈതക്കുഴി, കൊട്ടാരക്കര ചന്തമുക്ക്, അയത്തിൽ ശാന്തി നഗർ, കടപ്പാക്കട ശാസ്ത്രി ജങ്ഷൻ, കിളികൊല്ലൂർ കല്ലുംതാഴം, പുന്തലത്താഴം പുലരി നഗർ, പുളിയത്ത്മുക്ക് ശാന്തി നഗർ, വടക്കേവിള പട്ടത്താനം ജെ.എൻ.ആർ.എ നഗർ, ശക്തികുളങ്ങര, ചവറ പുതുക്കാട്, ചവറ പൈയ്യലക്കാവ്, തലവൂർ ഞാറക്കാട്, മുഖത്തല കുറുമണ്ണ, തേവലക്കര കോയിവിള പുത്തൻസങ്കേതം, നെടുവത്തൂർ നീലേശ്വരം, പത്തനാപുരം കുണ്ടയം, പന്മന ആക്കൽ ഭാഗം, പിറവന്തൂർ വാഴത്തോപ്പ്, പെരിനാട് വെള്ളിമൺ, മേലില ചേത്തടി, വെളിനല്ലൂർ റോഡുവിള എന്നിവിടങ്ങളിൽ ഓരോരുത്തർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. തൃക്കോവിൽവട്ടം പഞ്ചായത്തിലെ ആലുംമൂട് (ആഫ്രിക്ക), മുഖത്തല (സൗദി) സ്വദേശികളാണ് വിദേശത്തുനിന്നെത്തിയത്. വാളത്തുംഗൽ സ്വദേശിയാണ് തമിഴ്നാട്ടിൽ നിന്നെത്തിയത്. ഇളമ്പള്ളൂർ പെരുമ്പുള ആറാട്ടുവിള സ്വദേശിനിയാണ് (തിരുവനന്തപുരം സ്വകാര്യ ആശുപത്രി) ആരോഗ്യപ്രവർത്തക. ജില്ലയില്‍ നിരീക്ഷണത്തിലുള്ളവർ - 15073 ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 1111 ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 66 ചൊവ്വാഴ്ച ഗൃഹനിരീക്ഷണത്തിലായവര്‍ - 344 ആശുപത്രി നിരീക്ഷണത്തിലായവര്‍ - 91 ശേഖരിച്ച സാമ്പിൾ - 45154 രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 17681 സെക്കഡറി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 4944 ---------------------------------------------- ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ - 7594040759 കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0474-2797609, 8589015556

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.