നിബന്ധനകൾ ലംഘിച്ച 169 പേർക്കെതിരെ കേസ്​

കൊല്ലം: സിറ്റിയിലെ വിവിധ പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ ​നടത്തിയ പരിശോധനയിൽ കോവിഡ് േപ്രാട്ടോകോൾ ലംഘിച്ചതിന് 169 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം 125 കേസ് രജിസ്​റ്റർ ചെയ്തു. ശുചീകരണസംവിധാനം ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വ്യാപാരസ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് അഞ്ച് കടയുടമകൾക്കെതിരെയും നിയന്ത്രണം ലംഘിച്ച് വാഹനം ഉപയോഗിച്ചതിന് മൂന്നുപേർക്കെതിരെയും നടപടിയെടുത്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 147 പേരിൽനിന്ന് പിഴ ഈടാക്കി. കോവിഡ് മാനദണ്ഡവും സർക്കാർ മാർഗ നിർദേശവും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ്​ കമീഷണർ ടി. നാരായണൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.