സെമിനാർ 12 ന്

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യാപാരി നിയമസഹായവേദി സംഘടിപ്പിക്കുന്ന സെമിനാർ ചൊവ്വാ​ഴ്​ച 10.30ന് കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കൺവെൻഷൻ സെന്ററിൽ നടക്കും. ഹൈകോടതി ജഡ്ജി ബെച്ചു കുര്യൻ തോമസ് ഉദ്​ഘാടനം ചെയ്യും. 'ചരക്ക് സേവന നികുതി നിയമവും 2022 ഫിനാൻസ് ആക്ടിലെ ഇൻപുട് ക്രെഡിറ്റ്‌ നിയന്ത്രണങ്ങളും' എന്നതാണ് വിഷയം. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര, ചരക്ക് സേവന നികുതി വകുപ്പ് ഡെ. കമീഷണർ കെ. ഷാഹുൽ ഹമീദ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ ഡോ. എൻ. രാമലിംഗം എന്നിവർ പ​ങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജൻ, നിയമസഹായ വേദി കൺവീനർ ജോജൊ കെ. എബ്രഹാം, ഭാരവാഹികളായ ജി. ഗോപകുമാർ, ബി. രാജീവ്, കെ. രാമഭദ്രൻ, എൻ. രാജീവ്, എ. അൻസാരി, എസ്. രമേശ്കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.