പുനലൂര്‍ താലൂക്ക് ആശുപത്രി; 10 നില മന്ദിരത്തി​െൻറ ഉദ്ഘാടനം നാളെ

പുനലൂര്‍ താലൂക്ക് ആശുപത്രി; 10 നില മന്ദിരത്തി​ൻെറ ഉദ്ഘാടനം നാളെ പുനലൂർ: അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ താലൂക്ക് ആശുപത്രി രാജ്യന്തര നിലവാരത്തിലേക്ക്. ഹൈടെക് ബഹുനില മന്ദിരം ബുധനാഴ്ച വൈകീട്ട്​ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിക്കും. സ്ഥലം എം.എല്‍.എയായ മന്ത്രി കെ. രാജുവി​ൻെറ ആസ്തി വികസനഫണ്ടില്‍നിന്ന്​ 50 ലക്ഷം രൂപ ചെലവഴിച്ച്​ പുതിയ കെട്ടിടത്തില്‍ ഐസൊലേഷന്‍ വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തി​ൻെറ ഉദ്ഘാടനം കഴിയുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുതല്‍ നല്‍കാനാകും. നവോദയ വിദ്യാലയം; പരീക്ഷ 24ന് കൊല്ലം: കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള പരീക്ഷ 24ന് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ nvsadmissionclassnine.in പോര്‍ട്ടലില്‍ നിന്നോ navodaya.gov.in സൈറ്റ് വഴിയോ ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഐ.ടി.ഐ പ്രവേശനം കൊല്ലം: കുളത്തൂപ്പുഴ കൂവക്കാട്ടില്‍ ഗവ.ഐ.ടി.ഐയില്‍ ഫിറ്റര്‍ (മെട്രിക്), പ്ലംബര്‍ (നോണ്‍ മെട്രിക്) ട്രേഡുകളില്‍ അപേക്ഷിച്ചവര്‍ക്ക് റാങ്ക് ലിസ്​റ്റ്​ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. വിശദവിവരങ്ങള്‍ www.itielamadu.kerala.gov.in സൈറ്റിലും 0474-2671715 നമ്പറിലും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.