പുല്ലാമല സംഭവം; കൊലക്ക് ഉപയോഗിച്ച വെട്ടുകത്തി കണ്ടെത്താനായില്ല

കൊട്ടാരക്കര: നെടുവത്തൂർ പുല്ലാമലയിലെ അറുകൊലക്ക് ഉപയോഗിച്ച വെട്ടുകത്തി പുത്തൂർ പൊലീസിന് കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ 11ഓടെ നെടുവത്തൂർ പുല്ലാമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചിരുന്നു. നെടുവത്തൂർ പുല്ലാമല തടത്തിവിളവീട്ടിൽ രമാവതി (55), ഭർത്താവ് രാജൻ (62) എന്നിവരാണ് മരിച്ചത്. രാജന്‍റെ വെട്ടേറ്റ് രമാവതിയുടെ സഹോദരി കോട്ടാത്തല സ്വദേശിനിയായ രതി (53) യുടെ കൈപ്പത്തി അറ്റുപോയി. ഞായറാഴ്ച വൈകുന്നേരം രാജൻ താമസിച്ചിരുന്ന കുടുംബവീട്ടിലെ കിണറ്റിൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചിരുന്നു. എന്നാൽ വെട്ടുകത്തി കണ്ടെത്താനായില്ല. കുടുംബവീടിന്‍റെ മുകൾവശത്തും അകത്തും പരിസരത്തും പൊലീസ്​ പരിശോധന നടത്തി. രമാവതിയുടെ വീട് കൊടിക്കുന്നിൽ സുരേഷ് എം.പി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.