ബസ്​സ്റ്റാൻഡിൽനിന്ന് ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ

കടയ്ക്കൽ: കടയ്ക്കൽ ബസ്​സ്റ്റാൻഡിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായി. ശക്തികുളങ്ങര കന്നിമേൽ പണ്ടാരത്ത് കിഴക്കതിൽ വീട്ടിൽ അരുണി (ബ്ലാക്കി -30) നെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18നാണ് സംഭവം. കസ്തൂരി മെൻസ്​വെയർ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ചിതറ കണ്ണൻകോട് സ്വദേശി ബിജുവി‍ൻെറ ബൈക്കാണ് മോഷണം പോയത്. നീരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചൽ കരുകോണിലുള്ള വാടക വീട്ടിൽനിന്ന് ഇയാൾ പിടിയിലായത്. ബൈക്കിലുണ്ടാ യിരുന്ന രേഖകൾ കീറിക്കളഞ്ഞ ശേഷം ഇയാൾ വാടി കടപ്പുറത്തുള്ള സുഹൃത്തിന് ബൈക്ക് വിറ്റിരുന്നു. കൊല്ലം ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.