വിദ്യാഭ്യാസ അവാർഡ് വിതരണം

(...kc+kw.....ചിത്രം...) കൊല്ലം: മത്സ്യഫെഡിന്‍റെ നേതൃത്വത്തിലുള്ള 'മികവ് 2021'‍ന്‍റെ ഭാഗമായുള്ള ജില്ലതല വിദ്യാഭ്യാസ അവാര്‍ഡ് വിതരണം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് അസി. മാനേജറായിരുന്ന വി.ആര്‍. രമേഷിന്‍റെ സ്മരണാര്‍ഥം പ്ലസ് ടു പരീക്ഷയില്‍ ഫിസിക്സ്, ബയോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവര്‍ക്കുള്ള എന്‍ഡോവ്മെന്‍റ് അവാര്‍ഡും വിതരണം ചെയ്തു. എസ്.എസ്.എല്‍.സിക്ക് 181 പേരും പ്ലസ്ടുവിന് 47 പേരും, എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് ഒരാളുമാണ് അര്‍ഹത നേടിയത്. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രജിത്ത്, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി ആന്‍റണി, നീണ്ടകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോളി പീറ്റര്‍, ഷെര്‍ലി ഹെന്‍ട്രി മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ട്, ഭരണസമിതി അംഗങ്ങളായ ജി. രാജദാസ്, സബീന സ്റ്റാന്‍ലി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, മുന്‍ ഭരണസമിതി അംഗം ബേയ്‌സില്‍ ലാല്‍, ഹ്യൂബര്‍ട്ട് എന്നിവര്‍ പങ്കെടുത്തു. ----------------------------- ....kc+ kw+ke.... ജില്ലതല റവന്യൂ കലോത്സവം; അരങ്ങുണര്‍ത്തി കലാമത്സരങ്ങള്‍ (ചിത്രം) കൊല്ലം: ജില്ലതല റവന്യൂ കലോത്സവ ഭാഗമായി നടന്ന കലാമത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ജീവനക്കാരുടെ കലാപരവും സാംസ്‌കാരികവും കായികപരവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും അവരില്‍ സാഹോദര്യ-സഹകരണ ബോധം വളര്‍ത്തുന്നതിനും ഇത്തരത്തിലുള്ള മത്സരങ്ങള്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍. സാജിതാബീഗം 'പ്രിയ സഖി ഗംഗേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.