കരുനാഗപ്പള്ളി: പുള്ളിമാൻ ജങ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമിലുണ്ടായ അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ കരുനാഗപ്പള്ളി ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്‍റ് ജയപ്രകാശ് മോനോൻ, യുനൈറ്റഡ് മർചന്‍റ് ചേംബർ സംസ്ഥാന സെക്രട്ടറി നിജാം ബഷി, കരുനാഗപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്‍റ് അലക്സ് കോശി, ഡോ. ജി. സുമിത്രൻ, ക്ലബ് ക്യൂ പ്രസിഡന്‍റ് നജീം മണ്ണേൽ, എസ്.എൻ.ഡി.പി യൂനിയൻ വൈസ് പ്രസിഡന്‍റ് ശോഭനൻ കുരുക്കശ്ശേരിൽ, എൻ.എസ്.എസ് താലൂക്ക് യൂനിയനംഗം ത്രിവിക്രമൻ പിള്ള, യങ്സ് മെൻ ക്ലബ് വള്ളിക്കാവ് പ്രസിഡന്‍റ് അനിരാജ്, സെക്രട്ടറി രാജസേനൻ തുടങ്ങിയവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കൺവെൻഷൻ (ചിത്രം) ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ മേയ് 17ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സുനിൽകുമാറിൻെറ വിജയത്തിനായുള്ള കൺവെൻഷൻ നടന്നു. സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. സി. ദിവാകരൻ അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. സോമപ്രസാദ്, ജില്ല സെക്രട്ടേറിയറ്റ് അംഗം ശിവശങ്കരപ്പിള്ള, ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി ജി. ലാലു, കേരള കോൺഗ്രസ് (എം) ജില്ല സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസ് മത്തായി, ആർ.എസ്.പി (എൽ) ജില്ല സെക്രട്ടറി സാബു ചക്കുവള്ളി, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ.എസ്. അനിൽ, കെ. പ്രദീപ്, കളീക്കത്തറ ജി. രാധാകൃഷ്ണൻ, എൻ. സന്തോഷ്, പി. ഓമനക്കുട്ടൻ, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.