സംസ്ഥാന മന്ത്രിസഭാ വാര്‍ഷികം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍- കലക്ടര്‍

കൊല്ലം: ആശ്രാമം മൈതാനത്ത് 25ന് തുടങ്ങുന്ന സംസ്ഥാന മന്ത്രിസഭാവാര്‍ഷികത്തിന്‍റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രദര്‍ശന-വിപണന മേളയുടെ രൂപരേഖക്ക്​ കലക്ടര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം അടയാളപ്പെടുത്തുന്ന 62 തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 103 കമേഴ്‌സ്യല്‍ സ്റ്റാളുകളുമാണ് സജ്ജീകരിക്കുന്നത്. ദിവസവും രാവിലെ 11 നും വൈകുന്നേരം മൂന്നിനും തെരഞ്ഞെടുത്ത വകുപ്പുകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തും. വൈകുന്നേരങ്ങളില്‍ കലാകാരന്മാര്‍ പങ്കെടുക്കുന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച പ്രദര്‍ശന സ്റ്റാളുകളില്‍ സര്‍ക്കാര്‍ വകുപ്പുകളു​െടയും ഏജന്‍സികളു​െടയും വിലക്കുറവിന്‍റെ വിപണിയുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴിലെത്തിക്കുന്ന മേള കൂടിയാണിത്. സൗജന്യമായി ആസ്വദിക്കാവുന്ന പ്രദര്‍ശനഗരിയിലെത്തുന്നവര്‍ക്കായി വിനോദവും വിജ്ഞാനവും ഒത്തുചേരുന്ന അനുഭവങ്ങള്‍ വേറിട്ട അനുഭവം സമ്മാനിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ല വികസന കമീഷണര്‍ ആസിഫ് കെ. യൂസഫ്, എ.ഡി.എം. എന്‍. സാജിതാബീഗം, സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എസ്.എസ്. അരുണ്‍ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.