ശാസ്താംകോട്ട: മൺറോതുരുത്ത് പെരുങ്ങാലത്ത് പള്ളിയിൽ ഉയർത്തെഴുന്നേൽപ് ചടങ്ങുകൾക്കിടയിൽ അമിട്ട് കൈയിലിരുന്ന് പൊട്ടി യുവാവിന് ഗുരുതര പരിക്ക്. പെരുങ്ങാലം ഷാനു മോൻ ഭവനത്തിൽ റോബർട്ടിനാണ് (22) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. പെരുങ്ങാലം പള്ളിയിൽ ഈസ്റ്റർ ചടങ്ങുകളുടെ ഭാഗമായി പള്ളി അധികാരികളുടെ നിർദേശ പ്രകാരം പടക്കം പൊട്ടിക്കുകയായിരുന്ന റോബർട്ടിൻെറ കൈയിലിരുന്ന് അമിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. കൈപ്പത്തിക്കും തലക്കും ഗുരുതര പരിക്കേറ്റ റോബോർട്ട് പാലത്തറയിലെ സഹകരണ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബം റോബർട്ടിെന്റ തുടർ ചികിത്സക്ക് പണം കണ്ടെത്താനായി ബുദ്ധിമുട്ടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.