ചിത്രം- പാരിപ്പള്ളി: യുവാവിനെ ആക്രമിച്ച സംഘത്തിലെ രണ്ടുപേരെ പാരിപ്പള്ളി പൊലീസ് പിടികൂടി. പാരിപ്പള്ളി എഴിപ്പുറം വിജയൻ നഗർ എസ്.എം ഭവനിൽ മനോജ് (46- തമ്പാൻ), വിജയൻ നഗർ കൃഷ്ണകൃപയിൽ സനൽകുമാർ (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏഴിന് അർധരാത്രി ഗുരുനാഗപ്പൻ കാവിലെ ഗാനമേള കേൾക്കാൻ ഓട്ടോയിൽ പോയ സംഘത്തിലെ എഴിപ്പുറം ലക്ഷം വീട് കോളനിയിലെ അജി എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. യുവാവിനെ പാലത്തറയുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. സംഭവത്തിനുശേഷം ഒളിവിൽ പോയ സംഘത്തിലെ രണ്ടുപേർ തിരികെ വിജയൻ നഗറിലെത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനുരൂപ, എ.എസ്.ഐ നന്ദകുമാർ, എസ്.സി.പി.ഒമാരായ സലാഹുദ്ദീൻ, ഷാജി, ബിജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ചിത്രം- യുവതിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ പരവൂർ: ഭാഗിക ശ്രവണശേഷിയുള്ള മുപ്പതുകാരിയെ വീട്ടിൽ കയറി ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. പരവൂർ കുറുമണ്ടൽ ജോജി ഭവനിൽ ജോജോ (28) ആണ് പിടിയിലായത്. യുവതിയിൽനിന്ന് ഇയാൾ സ്വർണമാല പണയം വെക്കുന്നതിന് വാങ്ങിയിരുന്നു. ഈ മാല തിരികെ നൽകാതിരുന്നത് സംബന്ധിച്ച് ചോദിച്ചതിനെ തുടർന്നാണ് വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയുടെ വീട്ടിലെത്തി ഇയാൾ ആക്രമിച്ചത്. യുവതിയുടെയും മക്കളുടെയും നിലവിളി കേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും ഇയാൾ രക്ഷപ്പെട്ടിരുന്നു. യുവതിയുടെ മാതാവിന്‍റെ പരാതിയിൽ പരവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പിടികൂടിയത്. പരവൂർ ഇൻസ്പെക്ടർ എ. നിസാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, നിസാം, വിനയൻ, എ.എസ്.ഐ രമേഷ്, സി.പി.ഒ ജയേഷ്, സായിറാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.