പുലമൺ ജങ്ഷനിലെ ഫുഡ് ബാങ്ക് സാമൂഹികവിരുദ്ധർ നശിപ്പിച്ചു

കൊട്ടാരക്കര: . സ്റ്റുഡൻസ്​ പൊലീസ്​ കാഡറ്റ്, ജനമൈത്രി പൊലീസ്, വോയ്സ്​ കൊട്ടാരക്കര, കേരള പൊലീസ്​ ഓഫിസേഴ്സ്​ അസോസിയേഷൻ എന്നിവ ചേർന്ന് മാർച്ച് 15 നാണ് ഫുഡ് ബാങ്ക് സ്ഥാപിച്ചത്. അശരണരായവർക്ക് വിശപ്പ് രഹിതമാക്കുന്നതിനായി തുടങ്ങിയതാണ് പദ്ധതി. ട്രാഫിക്​ ജോലിയിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് വെള്ളവും ഭക്ഷണവും കയറിനിൽക്കാൻ ഇടവും ലഭിക്കുന്നതായിരുന്നു പദ്ധതി. രണ്ടു ദിവസം മുമ്പാണ് ഗ്ലാസ്​ കൂട് സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തത്. ഉയർന്ന പൊലീസ്​ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗ്രന്ഥശാല ഉദ്​ഘാടനം (ചിത്രം) കൊട്ടാരക്കര: കേരള പൊലീസ്​ അസോസിയേഷൻ കൊല്ലം റൂറൽ എട്ടാമത് ജില്ല സമ്മേളനത്തോടനുബന്ധിച്ച്​ കേരള പൊലീസ്​ അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ജോർജ് ഫ്രാൻസിസിന്‍റെ സ്​മരണാർഥം കൊട്ടാരക്കര റൂറൽ ഡി.എച്ച്.ക്യു കേന്ദ്രീകരിച്ച്​ സ്ഥാപിച്ച ജോർജ് ഫ്രാൻസിസ്​ സ്​മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. കൊല്ലം റൂറൽ ജില്ല പൊലീസ്​ മേധാവി കെ.ബി. രവി​ ഉദ്ഘാടനം നിർവഹിച്ചു. വി. ചിന്തു അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ .ജോൺസൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷനൽ പൊലീസ്​ സൂപ്രണ്ട് എസ്​. മധുസൂദനൻ, ഡിവൈ.എസ്​.പി അനിൽകുമാർ, അശോക് കുമാർ, പൊലീസ്​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ ഷിനോദാസ്​, എഴുത്തുകാരായ രതീഷ് ഇളമാട്, നിധീഷ് മാലുമേൽ, നീലേശ്വരം സദാശിവൻ, അസോസിയേഷൻ നേതാക്കളായ വി.പി. ബിജു, ആർ. രാജീവൻ, എം. വിനോദ്, ടി.അജിത്കുമാർ, എ.എസ്​. ശിവേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.