കൊല്ലം: ജില്ലയില്‍ പാറഖനനത്തിന് അനുമതിയുള്ള എല്ലാ ലൈസന്‍സികളും ഖനനം ചെയ്‌തെടുക്കുന്ന പാറയുടെ 50 ശതമാനം വ്യാപ്തം നിര്‍ദിഷ്ട വലിപ്പത്തില്‍ പൊട്ടിച്ച് കടലാക്രമണ ഭീഷണി തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ഉത്തരവിട്ടു. ഇറിഗേഷന്‍/ഹാര്‍ബര്‍ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനിയര്‍ കരാറുകാരെ നിര്‍ദേശിക്കും. പാറയുടെ വലിപ്പം, ഭാരം, അളവ് എന്നിവയുടെ പട്ടിക ഇറിഗേഷന്‍-ഹാര്‍ബര്‍ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനിയര്‍ ജിയോളജിസ്റ്റിന് മുന്‍കൂറായി കൈമാറണം. ലഭിക്കുന്ന പാറ കടലാക്രമണ ഭീഷണി തടയുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.