കൊല്ലം: ഗ്രാമ പഞ്ചായത്ത് അംഗത്തിന്‍റെ നേത്യത്വത്തിൽ റബർ മരങ്ങൾ മുറിച്ചെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി അറിയാതെയാണ് മുറിച്ചതെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്ന് മനുഷ്യാവകാശ കമീഷൻ. ഇത്തരത്തിൽ സംഭവിച്ചിട്ടുണ്ടോയെന്ന് ഏരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അന്വേഷിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. ഒറ്റക്ക് താമസിക്കുന്ന വിധവയായ പുനലൂർ ഏരൂർ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. തന്‍റെ പുരയിടത്തിലെ റബർ മരങ്ങൾ അയൽവാസി നിയമ വിരുദ്ധമായി മുറിച്ചുമാറ്റിയെന്നാണ് പരാതി. പുനലൂർ ഡിവൈ.എസ്.പിയിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. അയൽവാസിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കലക്ടറുടെ നിർദേശാനുസരണമാണ് മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർ.ഡി.ഒയുടെ ഉത്തരവ് നടപ്പാക്കാൻ ഗ്രാമപഞ്ചായത്ത് അംഗത്തെ ചുമതലപ്പെടുത്തിയതെങ്ങനെയാണെന്ന് കമീഷൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.