പാൽ വിതരണത്തിന് പോയ ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

അഞ്ചൽ: പാൽ വിതരണത്തിന്​ പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ച ആറോടെ അറയ്ക്കൽ കൃഷിഭവൻ ജങ്ഷനിലാണ് അപകടം. ഇടയം ഉഷ മന്ദിരത്തിൽ ഷാജി (45) ക്കാണ് പരിക്കേറ്റത്. അറയ്ക്കൽ കശുവണ്ടി ഫാക്ടറി ഭാഗത്തുനിന്ന് പാലുമായി വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് പത്തടിയോളം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. ചിത്രം. അറയ്ക്കലിൽ താഴ്ചയിലേക്ക് മറിഞ്ഞ പാൽ വിതരണ വാഹനം (KE ACL - 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.