കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

പത്തനാപുരം: പുന്നല കടശ്ശേരി ഉമ്മന്നൂരിൽ ജഗൻ ഭവനത്തിൽ മനോജിന്‍റെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി തെങ്ങ്, കവുങ്ങ്, റബർ തുടങ്ങിയവ നശിപ്പിച്ചു. തുടര്‍ച്ചയായി മേഖലയില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തുന്നുണ്ട്. വനാതിര്‍ത്തിയില്‍ സോളാർ വേലികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനരഹിതമാണ്. പല മേഖലകളിലും കിടങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും മണ്ണ് നിറഞ്ഞ് കിടക്കുകയാണ്‌. നിരന്തരം കടശ്ശേരി, എലപ്പക്കോട്, ഉമ്മന്നൂര്‍, പുന്നല ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നുണ്ട്. പടം.....കടശ്ശേരിയില്‍ കാട്ടാനയിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.