കൊല്ലം: മനുഷ്യാവകാശ കമീഷൻ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച സി.ഐ ബിജുവിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. അദുൽ എസ്.പി. അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല പ്രസിഡന്‍റ് വിഷ്ണു വിജയൻ, കൗശിക് എം. ദാസ്, നസ്മൽ കലത്തിക്കാട്, ബിച്ചു കൊല്ലം, അർഷാദ് മുതിര പറമ്പ്, തൗഫീക് മൈലാപുർ, ഗോകുൽ കൃഷ്ണ, അനന്ദു ചവറ, അനന്ദു പിള്ള, സാജൻ കുരീപ്പുഴ, സിദ്ദീഖ്, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി. പൊലീസുമായുള്ള സംഘർഷത്തിൽ വിഷ്ണു സുനിൽ പന്തളം, വിഷ്ണു വിജയൻ, നെസ്മൽ, കൗശിക്, ഗോകുൽ, അതുൽ എസ്.പി, തുടങ്ങിയവർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.