മധ്യവയസ്​​കയെ അപമാനിച്ച ആൾ അറസ്റ്റിൽ

കൊല്ലം: മധ്യവയസ്​കയെ അപമാനിച്ച ആൾ അറസ്റ്റിൽ. കല്ലുവാതുക്കൽ വരിഞ്ഞം രാജു ഭവനത്തിൽ സുനിൽ (48) ആണ് ​പിടിയിലായത്. ഇയാൾ ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നത് മധ്യവയസ്ക ചോദ്യം ചെയ്ത പ്രകോപനത്തിലായിരുന്നു ആക്രമണം. കൊടുവാളുമായി ഇവരുടെ വീടിന്‍റെ വാതിൽ തകർത്ത് അകത്തുകയറിയ ഇയാൾ സ്​ത്രീ ധരിച്ചിരുന്ന വസ്​ത്രം വലിച്ചഴിക്കുകയായിരുന്നു. ഇവരെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാരിപ്പള്ളി ഇൻസ്​പെക്ടർ എ. അൽജബാറിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ അനുരൂപ, പ്രദീപ്, എ.എസ്​.ഐ നന്ദകുമാർ എസ്​.സി.പി.ഒ ഡോൾമ, നൗഷാദ്, സജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.