പാസഞ്ചർ - മെമു സർവിസുകൾ പുനരാരംഭിക്കുക; പരാതി എഴുത്ത് കാമ്പയിന്‍ സംഘടിപ്പിച്ചു

ചിത്രം- കൊട്ടിയം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ റെയില്‍വേ നിര്‍ത്തിയ പാസഞ്ചര്‍ -മെമു സര്‍വിസുകള്‍ പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ട്രെയിന്‍ യാത്രക്കാരുടെ സംസ്ഥാന കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ പരാതി എഴുത്ത് കാമ്പയിന്‍ സംഘടിപ്പിച്ചു. മയ്യനാട് റെയില്‍വേ പാസഞ്ചേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ. നജിമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ റോജി രവീന്ദ്രന്‍, സന്തോഷ് വി, അഭിലാഷ്, സുനുലാല്‍ ബി, രാജിസ്റ്റാലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.