കടയ്ക്കൽ: ഇട്ടിവയിലെ കോട്ടുക്കലിൽ വെറ്ററിനറി സർവകലാശാലക്ക് കീഴിൽ കോളജ് ആരംഭിക്കുന്ന കാര്യം സർക്കാറിന്‍റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇതിന്‍റെ പ്രാരംഭ നടപടികൾ തുടങ്ങി. കോട്ടുക്കൽ ജില്ല കൃഷി ഫാമിൽനിന്ന് സ്ഥലം ഏറ്റെടുക്കും. വട്ടത്രാമലയിൽ പുതുതായി രൂപവത്കരിച്ച ക്ഷീരോല്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലിത്തീറ്റ വില കുറയ്ക്കുന്നതിനുള്ള നടപടിക്കൊപ്പം തീറ്റപ്പുൽകൃഷി വ്യാപകമാക്കും. പാൽ ഉല്പന്നങ്ങളുടെ നിർമാണം വ്യാപകമാക്കി മിൽമയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതികാ വിദ്യാധരൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ, ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. അമൃത, എ. നൗഷാദ്, കെ. ഭാഗ്യലക്ഷ്മി, ബി. ഗിരിജമ്മ, പ്രിൻസി ജോൺ, ബി. ബൈജു, ബി.എസ്. സോളി, ആർ. റെജീന തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.